തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,664 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.89%. 24 മണിക്കൂറിനിടെ 61,202 സാന്പിളുകൾ പരിശോധിച്ചു. 53 മരണം സ്ഥിരീകരിച്ചു. 59 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 9,010 പേർ രോഗമുക്തി നേടി. 74,735 പേർ ചികിത്സയിലുണ്ട്
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂർ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂർ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസർഗോഡ് 149.
സംസ്ഥാനത്ത് 6,664 പേർക്കു കോവിഡ്; ടിപിആർ 10.89%
12:44 AM Oct 26, 2021 | Deepika.com