നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാൻ സിയാൽ ശ്രമമാരംഭിച്ചു. ഇതിനായി വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളുമായി സിയാൽ അധികൃതർ ചർച്ചകൾ നടത്തി.
നിലവിൽ എയർ ഇന്ത്യ മാത്രമാണ് യൂറോപ്പിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. എല്ലാ ബുധനാഴ്ചകളിലും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കാണ് എയർ ഇന്ത്യ സർവീസ്. ഇതിന് പുറമെ ന്യൂസിലൻഡ് സർവീസ് കൂടി ആരംഭിക്കാനാണ് ശ്രമം. ഓസ്ട്രേലിയയിലേക്ക് സർവീസ് തുടങ്ങാനും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
യൂറോപ്പിലേക്ക് കൂടുതൽ സർവീസുകൾക്കു ശ്രമം
12:44 AM Oct 26, 2021 | Deepika.com