തിരുവനന്തപുരം: പുരാവസ്തുക്കളുടെ രജിസ്ട്രേഷൻ സംബന്ധിച്ച പ്രവർത്തനങ്ങൾ കേന്ദ്ര പുരാവസ്തു വകുപ്പിനുകീഴിലായതിനാൽ ഇത്തരം കേസുകളിൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു.
അമൂല്യമായ പുരാവസ്തു ശേഖരം സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ രജിസ്ട്രേഷൻ കൂടാതെ കൈവശം വെക്കുന്നത് കേന്ദ്ര നിയമമായ ആന്റിക്വിറ്റീസ് ആൻഡ് ആർട്ട് ട്രഷേഴ്സ് ആക്ട് 1972 പ്രകാരവും അതിന്റെ 73ലെ ചട്ടങ്ങൾ പ്രകാരവും കുറ്റകരമാണ്.
ഇവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും നിയമപരമായി കൈവശം വെക്കാൻ അവകാശം നേടാനുമാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. മോൻസണ് മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധനയ്ക്കു വിധേയമാക്കാൻ മുൻ ഡിജിപി ലോക്നാഥ് ബഹ്റ യാതൊരു നിർദേശവും പുരാവസ്തുവകുപ്പിന് നൽകിയിരുന്നില്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു.
പുരാവസ്തു കേസ്: സംസ്ഥാനത്തിന് ഇടപെടാൻ കഴിയില്ലെന്ന് മന്ത്രി
12:44 AM Oct 26, 2021 | Deepika.com