തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.79 ശതമാനം. 24 മണിക്കൂറിനിടെ 79,100 സാന്പിളുകൾ പരിശോധിച്ചു. 71 മരണങ്ങൾ സ്ഥിരീകരിച്ചു.11,366 പേർ രോഗമുക്തരായി. 77,363 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം-1481, തിരുവനന്തപുരം-1210, തൃശൂർ-852, കോട്ടയം-777, കോഴിക്കോട്-679, ഇടുക്കി-633, കൊല്ലം-554, മലപ്പുറം-430, കണ്ണൂർ-419, പാലക്കാട്-352, പത്തനംതിട്ട-348, ആലപ്പുഴ-333, വയനാട്-311, കാസർഗോഡ്-159.
സംസ്ഥാനത്ത് 8538 പേർക്ക് കോവിഡ്
01:04 AM Oct 25, 2021 | Deepika.com