കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കൽ സുഹൃത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിമിംഗലത്തിന്റെ അസ്ഥിയെന്ന് സംശയിക്കുന്ന വസ്തു വനം വകുപ്പ് പിടിച്ചെടുത്തു.
ക്രൈംബ്രാഞ്ച് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നീളത്തിലുള്ള രണ്ട് അസ്ഥികളാണ് പിടിച്ചെടുത്തത്. മോന്സന് അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പ് സുഹൃത്തിന്റെ കാക്കനാട് വാഴക്കാലയിലെ വീട്ടിലേക്കു മാറ്റിയ വസ്തുവാണ് വനം വകുപ്പ് പിടികൂടിയത്.
ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ശേഷം തിമിംഗില അസ്ഥിയാണോയെന്ന് ഉറപ്പാക്കുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജിയോ ബേസില്‍ പോള്‍ പറഞ്ഞു. മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കള്‍ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
മോന്‍സന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥി! വനം വകുപ്പ് പിടിച്ചെടുത്തു
12:37 AM Oct 25, 2021 | Deepika.com