കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്സന് മാവുങ്കലിന്റെ മേക്കപ്പ്മാനായ ജോഷിയെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.
മോന്സന് പീഡിപ്പിച്ചെന്ന പരാതി നല്കിയ പെണ്‍കുട്ടി ജോഷിയും പീഡിപ്പിച്ചതായി മൊഴി നല്‍കിയിരുന്നു. പോക്സോ ചുമത്തി മോന്‍സനെയും ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോഷിയെ റിമാന്‍ഡ് ചെയ്തു.
മോന്‍സന്റെ മേക്കപ്പ് മാൻ അറസ്റ്റിൽ
12:37 AM Oct 25, 2021 | Deepika.com