തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് ഇന്നലെ വൈകുന്നേരം ആറിന് പുറപ്പെടുവിച്ചു.
ജലനിരപ്പ് 138 അടിയിലെത്തുന്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുന്പോൾ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നൽകും.141-ൽ രണ്ടാമത്തെ മുന്നറിയിപ്പും 142-ൽ അവസാനത്തെ മുന്നറിയിപ്പും നൽകി വെള്ളംതുറന്നുവിടും.
കേന്ദ്ര ജലകമ്മീഷൻ അനുവദിച്ചിരിക്കുന്നതനുസരിച്ച് തമിഴ്നാടിന് മുല്ലപ്പെരിയാറിൽ 142 അടിവെള്ളം സംഭരിക്കാനാകും.
ജലനിരപ്പ് 136 അടി പിന്നിട്ടു; മുല്ലപ്പെരിയാറിൽ മുന്നറിയിപ്പ്
12:21 AM Oct 24, 2021 | Deepika.com