തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8,909 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.35%. 24 മണിക്കൂറിനിടെ 86,111 സാന്പിളുകൾ പരിശോധിച്ചു. 65 മരണം സ്ഥിരീകരിച്ചു. 52 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 8,780 പേർ രോഗമുക്തി നേടി. നിലവിൽ 80,555 പേരാണു ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,233, തിരുവനന്തപുരം 1,221, തൃശൂർ 1,105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂർ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസർഗോഡ് 158.
സംസ്ഥാനത്ത് ഇന്നലെ 8,909 പേർക്കു കോവിഡ്
11:45 PM Oct 23, 2021 | Deepika.com