കോഴിക്കോട്: മാരക മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍. കോഴിക്കോട് ചേവരമ്പലം ഇടശേരി മീത്തല്‍ ഹരികൃഷ്ണന് (24), ചേവായൂര്‍ സ്വദേശി ആകാശ്(25), ചാലപ്പുറം പുതിയകോവിലകം പറമ്പില്‍ ആകാശ് (25), താനൂര്‍ കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരാണ് മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായത്.
മാങ്കാവിലെ സ്വകാര്യ ആശുപത്രിയ്ക്കു മുന്നിലെ ഹോട്ടലിന് സമീപത്തെ റോഡില്‍ സംശയാസ്പദമായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും മെഡിക്കല്‍കോളജ് എഎസ്ഐ ഇവരെ പരിശോധിക്കവേ ഹരികൃഷ്ണന്റെ ബാഗില്‍ സൂക്ഷിച്ച നാല് പ്ലാസ്റ്റിക് കുപ്പുകളിലായി ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.
ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ വൈഎംസിഎ റോഡില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇവര്‍ മൊഴി നല്കി.
ആരാണ് നല്‍കിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്ട്. അതേസമയം, ചെറിയ അളിവിലുള്ളതായതിനാല് സ്റ്റേഷന് ജാമ്യത്തില്‍ പ്രതികളെ വിട്ടയച്ചതായി മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. വില്‍പ്പനക്കായാണ് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഹാഷിഷ് ഓയിലുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍
12:12 AM Oct 23, 2021 | Deepika.com