തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി വിട്ടൊഴിയാത്ത സാഹചര്യത്തിൽ കെട്ടിട നിർമാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ എല്ലാ പെർമിറ്റുകളുടെയും കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിക്കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.
കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയതും 2020 മാർച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിർമാണ പെർമിറ്റുകൾക്കും നേരത്തെ 2021 സെപ്റ്റംബർ 30വരെ കാലാവധി നീട്ടി നൽകിയിരുന്നു.
നിർമാണ പെർമിറ്റുകളുടെ കാലാവധി നീട്ടി നൽകും: മന്ത്രി
11:33 PM Oct 22, 2021 | Deepika.com