തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8,733 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.12%.
24 മണിക്കൂറിനിടെ 86,303 സാന്പിളുകൾ പരിശോധിച്ചു. 118 മരണം സ്ഥിരീകരിച്ചു. ആകെ മരണം 27,202 ആയി. 68 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 9,855 പേർ രോഗമുക്തി നേടി. 81,496 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,434, തിരുവനന്തപുരം 1,102, തൃശൂർ 1,031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂർ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസർഗോഡ് 165.
സംസ്ഥാനത്ത് ഇന്നലെ 8733 പേർക്കു കോവിഡ്
01:11 AM Oct 22, 2021 | Deepika.com