കൊച്ചി: മോന്സന് മാവുങ്കലിന്റെ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിത പുല്ലയിലിനെ വെട്ടിലാക്കുന്ന മോന്‍സന്റെ ശബ്ദരേഖ പുറത്ത്. മോന്‍സന്റെ കേസിലെ പരാതിക്കാരനായ ഒരാളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
അനിതയുടെ സഹോദരിയുടെ വിവാഹത്തിന് താന്‍ 18 ലക്ഷം രൂപ ചെലവാക്കിയെന്ന് ശബ്ദരേഖയില്‍ മോന്സന് പറയുന്നു. ഈ പണം തിരികെ ചോദിച്ചതോടെയാണ് അനിതയ്ക്ക് തന്നോട് വിരോധം തോന്നാന്‍ കാരണമെന്നും മോന്സന് സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
വിവാഹത്തിനുള്ള ആഭരണങ്ങള്‍ വാങ്ങുന്നതിനും അതിഥികളെ സ്വീകരിക്കുന്നതിനുമൊക്കെയായാണ് 18 ലക്ഷം ചെലവഴിച്ചത്. നാട്ടില്‍ എത്തുമ്പോള്‍ പണം തിരികെ തരാമെന്നായിരുന്നു വിദേശത്തായിരുന്ന അനിത പറഞ്ഞിരുന്നത്.
സാമ്പത്തികമായി പ്രതിസന്ധി ഉണ്ടായപ്പോള്‍ 10 ലക്ഷം രൂപയെങ്കിലും തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമൂഹവിവാഹങ്ങളില്‍ ചെലവഴിച്ചതായി കണക്കാക്കിയാല്‍ മതിയെന്നായിരുന്നു അനിതയുടെ മറുപടിയെന്നും മോന്സന് പറയുന്നു.
അനിത പുല്ലയിലിനെതിരായ മോന്‍സന്റെ ശബ്ദരേഖ പുറത്ത്
01:05 AM Oct 22, 2021 | Deepika.com