ക്ഷീരകർഷകർക്കു നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി

01:05 AM Oct 22, 2021 | Deepika.com

പ​ത്ത​നം​തി​ട്ട:പ്ര​ള​യ​ക്കെ​ടു​തി മൂ​ലം മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി. ന​ഷ്ട​മു​ണ്ടാ​യ ക്ഷീ​ര​സം​ഘ​ങ്ങ​ൾ അ​ട​ക്കം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ സം​സ്ഥാ​ന​ത്ത് 91 ഉ​രു​ക്ക​ൾ, 42 ആ​ടു​ക​ൾ, 25032 കോ​ഴി​ക​ൾ, 274 തൊ​ഴു​ത്തു​ക​ൾ, 29 ൽ ​പ​രം കോ​ഴി​ക്കൂ​ടു​ക​ൾ എ​ന്നി​വ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ കാ​ലി​ത്തീ​റ്റ ഉ​ൾ​പ്പെ​ടെ ര​ണ്ട് കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ന്നു​കാ​ലി​ക​ളെ ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് എ​ത്ര​യും വേ​ഗം ഇ​ൻ​ഷ്വറ​ൻ​സ് തു​ക വി​ത​ര​ണം ചെ​യ്യും.

പാ​ലി​ന് ഉ​യ​ർ​ന്ന വി​ല ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. സം​സ്ഥാ​ന​ത്ത് സ്വ​ന്ത​മാ​യി കാ​ലി​ത്തീ​റ്റ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. മി​ൽ​മ​യു​മാ​യി ആ​ലോ​ചി​ച്ച് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ച്ചു ന​ൽ​കും.

പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന കാ​ലി​ത്തൊ​ഴു​ത്തു​ക​ൾ പു​ന​ർ നി​ർ​മി​ക്കാ​ൻ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ചേ​ർ​ന്ന് ക​ണ​ക്കെ​ടു​പ്പു​ക​ൾ ന​ട​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. ക​ന്നു​കാ​ലി ഷെ​ൽ​ട്ട​റു​ക​ളി​ൽ പ​ശു​വി​ന് ഒ​രു ദി​വ​സം 70 രൂ​പ​യു​ടെ കാ​ലി​ത്തീ​റ്റ സൗ​ജ​ന്യ​മാ​യി ന​ൽ​കും-മന്ത്രി പറഞ്ഞു.