തിരുവനന്തപുരം: ഔദ്യോഗിക വസതിയില്ലാത്ത കോർപറേഷൻ മേയർമാർക്ക് കെട്ടിടം വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. വാടക നൽകാൻ തദ്ദേശ സ്ഥാപന തനതു ഫണ്ടിൽ നിന്ന് 15,000 രൂപ വീതം അനുവദിക്കാനും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ഫർണിച്ചർ വാങ്ങൽ തുടങ്ങിയവയ്ക്കായി ഒറ്റത്തവണയായി ഒരു ലക്ഷം രൂപ അനുവദിക്കാനും നിർദേശമുണ്ട്.
ഇതോടെ സംസ്ഥാനത്തെ ആറു കോർപറേഷനുകളിലെ മേയർമാർക്കും ഔദ്യോഗിക വസതിയാകും. ഉൾപ്രദേശങ്ങളിൽ കെട്ടിടം വാടകയ്ക്ക് എടുത്തവർക്ക് ഇനി നഗര പരിധിയിൽ വലിയ സംവിധാനമുള്ള കെട്ടിടം വാടകയ്ക്ക് എടുക്കാനാകും.
ഓഫീസ് സമയത്തിനു മുൻപും ശേഷവും അനൗദ്യോഗിക ചർച്ചകൾക്കും യോഗങ്ങൾക്കുമായി സ്ഥലം വേണ്ടി വരുന്ന സാഹചര്യത്തിലാണ് മേയർമാർക്കായി വസതി വാടകയ്ക്ക് എടുക്കാൻ അനുമതി നൽകുന്നതെന്ന് ഉത്തരവിൽ പറയുന്നു. വസതിയിലേക്ക് ഫർണിച്ചറും മറ്റും വാങ്ങുന്നത് തദ്ദേശ സ്ഥാപനത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
മേയർമാർക്ക് ഔദ്യോഗിക വസതിക്ക് പ്രതിമാസം 15,000 രൂപ
12:44 AM Oct 22, 2021 | Deepika.com