കോട്ടയം: എംജി യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുത്തു. ബിരുദാനന്തര ബിരുദ വിഭാഗത്തിൽനിന്നും എസ്. മുഹമ്മദ് അബാസ്, ഗവേഷണ വിഭാഗത്തിൽനിന്നും നവീൻ കെ. ഫ്രാൻസിസ്, പ്രഫഷണൽ കോളജ് വിഭാഗത്തിൽനിന്നും അശ്വിൻ അനിൽ, വിദ്യാർഥിനി പ്രതിനിധികളായി അജ്മില ഷാൻ, ആർ. ആദിത്യ, ടി.എസ്. ഐശ്വര്യ, അലീഷ ചാന്ദ്നി, ഗായത്രി എം. രാജു, പട്ടിക വിഭാഗം വിദ്യാർഥി പ്രതിനിധിയായി എൻ.എസ്. സൂരജ്, പട്ടിക വർഗ വിഭാഗ വിദ്യാർഥി പ്രതിനിധിയായി കെ.ജെ. ജിതിൻ, ജനറൽ വിഭാഗം വിദ്യാർഥി പ്രതിനിധികളായി ആദർശ് സുരേന്ദ്രൻ, പി.എം. അർഷൊ, ജയ്സണ്‍ ജോസഫ് സാജൻ, പി.എസ്. യദുകൃഷ്ണൻ, ശ്രീജിത് രമേഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സർവകലാശാല വിദ്യാർഥി കൗണ്‍സിലിലേക്ക് ജനറൽ വിഭാഗത്തിൽനിന്ന് പി.കെ. വിവേക്, പി.എസ്. വിഘ്നേഷ്, അനന്തു വിജയൻ, ടിന്റോ വിൻസെന്റ്, ഡെൻവിൽ കെ. വർഗീസ്, അഭിഷേക് വിജയൻ, ടോണി കുര്യാക്കോസ്, ആർ. മണികണ്ഠൻ എന്നിവരെയും വിദ്യാർഥിനി പ്രതിനിധികളായി ഗ്രീഷ്മ വിജയ്, വി. അരുന്ധതി ഗിരി, സ്റ്റെനി മേരി ഏബ്രഹാം, ബി. അനഘ, പി.എസ്. കാവ്യശ്രീ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസർകൂടിയായ ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാർ എൻ.കെ. അശോകൻ അറിയിച്ചു.
എംജി സെനറ്റ്: വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുത്തു
12:06 AM Oct 22, 2021 | Deepika.com