തിരുവനന്തപുരം: കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമാണം സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനും കരാറുകാരെ വഴിവിട്ട് സഹായിച്ചതിനുമാണ് സസ്പെൻഷൻ എന്നാണ് ഒൗദ്യോഗിക വിശദീകരണം.
കെഎസ്ആർടിസി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനു സസ്പെൻഷൻ
02:02 AM Oct 21, 2021 | Deepika.com