തിരുവനന്തപുരം: ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 3 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.p areekshabhavan.gov.in, www.ktet.kerala.gov.in എന്നിവയിൽ ലഭ്യമാണ്.
നാലു കാറ്റഗറികളിലായി 72,229 പേർ പരീക്ഷയെഴുതി. 19,588 പേർ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12. കാറ്റഗറി I ൽ 6,653 പേർ വിജയിച്ചു, 33.74% വിജയം. കാറ്റഗറി II ൽ 4,581 പേർ വിജയിച്ചു, 30.95% വിജയം. കാറ്റഗറി III ൽ 5,849 പേർ വിജയിച്ചു, 20.51% വിജയം. കാറ്റഗറി IV ൽ 2,505 പേർ പരീക്ഷ വിജയിച്ചു, 27.25 %വിജയം.
വിജയിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.
കെ ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു
01:39 AM Oct 21, 2021 | Deepika.com