തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7,643 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 77 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 27,002 ആയി. 24 മണിക്കൂറിനിടെ 82,408 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27%.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 1,017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂർ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസർഗോഡ് 141.
സംസ്ഥാനത്ത് ഇന്നലെ 7,643 പേർക്കു കോവിഡ്
01:29 AM Oct 20, 2021 | Deepika.com