ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യസൈറണ്‍ മുഴങ്ങിയത് ഇന്നലെ രാവിലെ 10.49ന്. പിന്നീട് 10.50നു രണ്ടാമത്തെ സൈറണും 11നു മൂന്നാമത്തെ സൈറണും മുഴങ്ങിയ ഉടൻ ആദ്യ ഷട്ടർ ഉയർത്തി. അരമണിക്കൂറിനുശേഷം രണ്ടാമത്തെ ഷട്ടർ തുറക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഒരുമണിക്കൂറിനുശേഷം 12നാണ് അടുത്ത ഷട്ടർ തുറന്നത്.
ആദ്യ ഷട്ടർ തുറന്നപ്പോഴുണ്ടായ വെള്ളത്തിന്റെ ഒഴുക്കും നാശനഷ്ട ങ്ങളും വിലയിരുത്തിയശേഷം അടുത്ത ഷട്ടർ തുറന്നാൽ മതിയെന്ന തീരുമാനത്തത്തുടർന്നാണ് അടുത്ത ഷട്ടർ തുറക്കാൻ വൈകിയത്. രണ്ടാം ഷട്ടർ തുറക്കുന്നതിനു മുന്നോടിയായി 11.49നും 11.50നും 11.55നും സൈറണ്‍ മുഴങ്ങി. അവസാന ഷട്ടർ ഉയർത്തുന്നതിനുമുന്പ് 12.24നും 12.26നും 12.29നും വീണ്ടും സൈറണ്‍ മുഴങ്ങി.
ആദ്യ സൈറണ്‍ 10.49ന്
12:39 AM Oct 20, 2021 | Deepika.com