പോലീസിനെ കബളിപ്പിച്ചു; "ദ​ശ​ര​ഥപു​ത്ര​ൻ രാ​മ'​ന് എതിരേ കേ​സ്

12:26 AM Oct 20, 2021 | Deepika.com
അ​​​ഞ്ച​​​ൽ: വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ പോ​​​ലീ​​​സി​​​ന് തെ​​​റ്റാ​​​യ മേ​​​ൽ​​​വി​​​ലാ​​​സം ന​​​ൽ​​​കി ക​​​ബ​​​ളി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ച​​​ട​​​യ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. കാ​​​ട്ടാ​​​ക്ക​​​ട ന​​​ന്ദഭ​​​വ​​​നി​​​ൽ ന​​​ന്ദ​​​കു​​​മാ​​​റി​​​നെ​​​തിരേ​​​യാ​​​ണ് കേ​​​സ്. ച​​​ട​​​യ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് എം​​​സി റോ​​​ഡി​​​ൽ വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​ത്തുന്പോൾ സീ​​​റ്റ് ബെ​​​ൽ​​​റ്റ് ധ​​​രി​​​ക്കാ​​​തെ കാ​​​റി​​​ലെ​​​ത്തി​​​യ ന​​​ന്ദ​​​കു​​​മാ​​​റി​​​നെ ത​​​ട​​​ഞ്ഞു.

തു​​​ട​​​ർ​​​ന്ന് 500 രൂ​​​പ പി​​​ഴ ഒ​​​ടു​​​ക്കി​​​യി​​​ട്ട് പോ​​​ലീ​​​സ് പേ​​​രും മേ​​​ൽ​​​വി​​​ലാ​​​സ​​​വും ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ പേ​​​ര് രാ​​​മ​​​ൻ എ​​​ന്നും പി​​​താ​​​വി​​​ന്‍റെ പേ​​​ര് ദ​​​ശ​​​ര​​​ഥ​​​ൻ എ​​​ന്നും സ്ഥ​​​ലം അ​​​യോ​​​ധ്യ എ​​​ന്നും പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പോ​​​ലീ​​​സി​​​നെ​​​തി​​​രെ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ വൈ​​​റ​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

ഐ​​​പി​​​സി 419, കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ട് 121 , മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മം 179 (ഡി) ​​​എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് കേ​​​സ്. ഇ​​​യാ​​​ളെ പി​​​ന്നീ​​​ട് സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു.

ഈ​​​യാ​​​ൾ മാ​​​ന​​​സി​​​ക രോ​​​ഗി​​​യാ​​​ണെ​​​ന്നും 15 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സു​​​ജി​​​ത്തി​​​നെ പോ​​​ലീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​രു​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​ക രോ​​​ഗ ചി​​​കി​​​ത്സാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.