പീരുമേട്: കൊക്കയാർ മാക്കൊച്ചിയിൽ ഏഴുപേരുടെ ജീവനപഹരിച്ച ഉരുൾപൊട്ടലിൽ കാണാതായ നാലുവയസുകാരന്റെ മൃതദേഹം വീടിനോടു ചേർന്ന് മണ്ണിനടിയിൽനിന്നു കണ്ടെത്തി.
പുതുപ്പറന്പിൽ ഷാഹുലിന്റെ മകൻ മുഹമ്മദ് റിസ്വാന്റെ (സച്ചു) മൃതദേഹമാണ് കണ്ടെ ത്തിയത്. ഇന്നലെ രാവിലെ 11.15 ഓടെയാണ് സച്ചുവിന്റെ മൃതദേഹം കിട്ടിയത്.
ഉരുൾപൊട്ടലിൽ കാണാതായ ആറുപേരുടെ മൃതദേഹങ്ങൾ ഇവിടെനിന്ന് ഞായറാഴ്ച കണ്ടെടുത്തിരുന്നു. ബന്ധുവിന്റെ വിവാഹത്തിനെത്തിയ ഫൗസിയ, മക്കളായ അമീൻ (10), അംന (7), ഫൗസിയയുടെ സഹോദരന്റെ മക്കളായ അഫ്സാന, അഫിയാന, ചിറയിൽ ഷാജി എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടുകിട്ടിയത്. ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കിൽപ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ട ക്കയം ഭാഗത്തുനിന്നാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. നാട്ടുകാരും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും തെരച്ചിലിൽ സജീവമായിരുന്നു.
കൊക്കയാർ ഉരുൾപൊട്ടൽ: നാലുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു
01:29 AM Oct 19, 2021 | Deepika.com