കോട്ടയം: ദർശന അക്കാദമിയിൽ നീറ്റ്, കീം, ജെഇഇ 2022 റെസിഡൻഷൽ, ക്ലാസ് റൂം ബാച്ച് ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണ് പ്രവേശനം. നിലവിൽ ഒഴിവുള്ള ഏതാനം സീറ്റുകളിലേക്കും അടുത്ത ബാച്ചിലേക്കുമുള്ള അഡ്മിഷൻ തുടരുന്നു.
വിദ്യാർഥികൾക്ക് കാന്പസിൽ തന്നെ ഹോസ്റ്റൽ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ മാർക്ക്, ഈ വർഷത്തെ നീറ്റ് സ്കോർ എന്നിവ അടിസ്ഥാനമാക്കി വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുമെന്ന് ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി സിഎംഐ അറിയിച്ചു.
പ്ലസ് വണ്‍ ക്ലാസുകളിലേക്കു പ്രവേശിക്കുന്ന വിദ്യാർഥികൾക്കായി സയൻസ് ട്യൂഷനൊപ്പം എൻട്രൻസ് പരീശീലനത്തിനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈൻ ഡെമോ ക്ലാസുകളിൽ പങ്കെടുക്കുന്നതിനും അഡ്മിഷൻ നേടുന്നതിനും 8547673001, 8547673005 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈനായി അഡ്മിഷൻ നേടുന്നതിന് www. darsana academy.co.in സന്ദർശിക്കുക.
ദർശന അക്കാദമിയിൽ നീറ്റ് 2022 ക്ലാസ് റൂം ബാച്ച് ക്ലാസുകൾ നാളെ മുതൽ
01:06 AM Oct 19, 2021 | Deepika.com