കൊക്കയാർ: ശനിയാഴ്ച പൂവഞ്ചിയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും കാണാതായവരിൽ ആറു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തി.
കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), ഫൗസിയയുടെ മക്കളായ അമീൻ സിയാദ് (10), അമ്ന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാന ഫൈസൽ (എട്ട്), അഫിയാൻ ഫൈസൽ (നാല്), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെ ടുത്തത്. പുതുപ്പറന്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു (എഴ്)വിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ഷാജി ഒഴികെയുള്ളവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് മണ്ണിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.
ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറിൽ മുണ്ടക്കയം ഭാഗത്തു നിന്നാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ മുതൽ ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തി. തുടർന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും കല്ലും നീക്കി നടത്തിയ തെരച്ചിലിലാണ് കല്ലുപുരയ്ക്കൽ വീട്ടിലെ അഞ്ചു പേരുടെ മൃതദേഹങ്ങൾ കിട്ടിയത്.
ഒഴുക്കിൽ പെട്ട ഷാജിയുടെ മൃതദേഹം മണിമലയാറിൽ അഗ്നി രക്ഷാ സേന നടത്തിയ തെരച്ചിലിലാണ് കണ്ടെ ത്തിയത്.
കൊക്കയാറിൽ ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
01:08 AM Oct 18, 2021 | Deepika.com