തിരുവനന്തപുരം: ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മഴ കലിതുള്ളി പെയ്തിറങ്ങിയപ്പോൾ ഇന്നലെ ഇടുക്കി പീരുമേട്ടിൽ പെയ്തത് 29 സെന്റീമീറ്റർ മഴ. കാഞ്ഞിരപ്പള്ളിയിൽ 27 സെന്റീമീറ്റർ മഴ പെയ്തു
തൊടുപുഴ-20, ആര്യൻകാവ്, പൂഞ്ഞാർ,ഇടുക്കി-17, സീതത്തോട്-15,ഇരിക്കൂർ-14 പെരുന്പാവൂർ,മൂവാറ്റുപുഴ,നീലേശ്വരം-13, പാലക്കാട്,തളിപ്പറന്പ്-12,പുനലൂർ,പട്ടാന്പി,അങ്ങാടിപ്പുറം, തെൻമല-11,കോന്നി, ഇരിങ്ങാലക്കുട, ആലത്തൂർ-10 സെന്റീമീറ്റർ മഴ പെയ്തു.
അതിശക്തമായ മഴയ്ക്കു സാധ്യത
11:18 PM Oct 17, 2021 | Deepika.com