കോഴിക്കോട്: ഏറാമല പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ - മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് റയ്ഹാൻ തോട്ടിൽ വീണ് മരിച്ചു. മൂത്ത സഹോദരൻ വീടിനടുത്തുള്ള കടയിൽ ബ്രഡ് വാങ്ങാൻപോയപ്പോൾ പിന്നാലെ വീട്ടുകാര് അറിയാതെ കുട്ടിയും പോയതായിരുന്നു.
ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയതോട് നിറഞ്ഞുകവിഞ്ഞിരുന്നു. ഈ തോട്ടിൽ കുട്ടി വീഴുകയായിരുന്നു. അടുത്തുള്ള കച്ചവടക്കാരനാണ് കുട്ടി വെള്ളത്തിൽ വീണതു കണ്ടത്. രാവിലെ പതിനൊന്നിനായിരുന്നു അപകടം.
ഉടൻ വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു
11:18 PM Oct 17, 2021 | Deepika.com