തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ജില്ലകളിൽ പ്രത്യേക കണ്ട്രോൾ റൂം തുറക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം. ജില്ലാ കളക്ടർമാർ, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി എന്നിവരുമായി ചേർന്ന് പോലീസ് സംവിധാനം പ്രവർത്തിക്കും.
അടിയന്തര സാഹര്യങ്ങളിൽ 112 ൽ ഏതു സമയവും ജനങ്ങൾക്കു ബന്ധപ്പെടാം. രക്ഷാപ്രവർത്തനത്തിന് ചെറിയ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും.
നദി, കായൽ, കടൽ തീരങ്ങളിൽ വസിക്കുന്നവരെ ആവശ്യമെങ്കിൽ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം രക്ഷാപ്രവർത്തനങ്ങൾ നടത്തേണ്ടത്.
സഹായത്തിനായി വിളിക്കൂ- 112
01:46 AM Oct 17, 2021 | Deepika.com