പത്തനംതിട്ട: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനേ തുടർന്ന് മണിയാർ, മൂഴിയാർ സംഭരണികളുടെ ഷട്ടറുകൾ തുറന്നു. രണ്ടിടത്തും കൂടുതൽ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുകയാണ്.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആനത്തോട് - കക്കി സംഭരണിയിൽ വെള്ളിയാഴ്ച രാത്രിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആനത്തോട് - കക്കി, പന്പ സംഭരണികളിൽ 86 ശതമാനം വെള്ളം എത്തിയിട്ടുണ്ട്. സംഭരണശേഷിയിൽ അനുവദിച്ചിട്ടുള്ള അളവിലേക്ക് ജലനിരപ്പ് എത്തിയതോടെയാണ് കക്കി സംഭരണിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മണിയാർ, മൂഴിയാർ ഷട്ടറുകൾ തുറന്നു, കക്കിയിൽ റെഡ് അലർട്ട്
01:46 AM Oct 17, 2021 | Deepika.com