കൊച്ചി: കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കാവുന്നതാണെന്നു ഹൈക്കോടതി.
കേസിന്റെ വ്യാപ്തിയും ഗൗരവവും സാക്ഷികളുടെ എണ്ണവും കണക്കിലെടുത്ത് പ്രത്യേക കോടതി അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ പോലീസ് മേധാവി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
പുറ്റിംഗല്‍ ദുരന്തം: വിചാരണയ്ക്ക് പ്രത്യേക കോടതിയാകാം
12:51 AM Oct 17, 2021 | Deepika.com