കൊച്ചി: തൊഴിലാളിവിരുദ്ധമായ ചില താത്പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍ എല്ലാ ട്രേഡ് യൂണിയന് ഭാരവാഹികളുമായി വിശദമായി ചര്‍ച്ചചെയ്തശേഷമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ലേബര്‍ കോഡ് ചട്ടങ്ങള്‍ക്ക് അവസാനരൂപം നല്കുകയെന്നു മന്ത്രി വി. ശിവന്‍കുട്ടി.
നിയമക്കുരുക്കില്‍പ്പെട്ട് മിനിമം വേതനം നടപ്പിലാക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് കിലെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്) സംഘടിപ്പിച്ച ലേബര്‍ കോഡ് ശില്‍പ്പശാല പാലാരിവട്ടം റിനൈ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിലെ ചെയര്മാന് കെ.എന്‍. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ‘ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് 2020’ എന്ന ചര്‍ച്ചയില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് മോഡറേറ്ററായിരുന്നു. ഇന്നു രാവിലെ മന്ത്രി പി. രാജീവ് പ്രഭാഷണം നടത്തും.
കിലെ ശില്‍പ്പശാലയ്ക്ക് തുടക്കമായി
12:51 AM Oct 17, 2021 | Deepika.com