കോട്ടയം: ഐഐടി കളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിൽ കോട്ടയം മാന്നാനം കെഇ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ജെ.ആർ. വിഗ്നേഷ് കേരളത്തിൽ ഒന്നാമതായി. ദേശീയതലത്തിൽ 123-ാം റാങ്കും വിഗ്നേഷിനാണ്. ഡോ. പി.എസ്. രാജേഷിന്റെയും ജിഷയുടെയും മകനാണ് വിഗ്നേഷ്.
കീം പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഫൈസ് ഹാഷിമിനാണ് രണ്ടാം റാങ്ക്. എൻജിനിയർമാരായ ഹാഷിമിന്റെയും റസിയയുടെയും മകനായ ഫൈസിന് ദേശീയതലത്തിൽ 258-ാം റാങ്കാണു ലഭിച്ചത്. തൃശൂർ ദേവമാതാ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ഫൈസ്.
സംസ്ഥാനത്ത് മൂന്നാം റാങ്ക് കോഴിക്കോട് സ്വദേശി അതുൽ ജയേഷാണ്. കോട്ടയം മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അതുൽ. ദേശീയതലത്തിൽ 269-ാം റാങ്കാണ് അതുലിന്. ഡോ. ജയേഷ് ഭാസ്കറിന്റെയും ഡോ. ജ്യോതിയുടെയും മകനാണ്.
ജെഇഇ അഡ്വാൻസ്ഡ്: ജെ.ആർ. വിഗ്നേഷ് കേരളത്തിൽ ഒന്നാമത്
01:09 AM Oct 16, 2021 | Deepika.com