ഇടുക്കിയിൽ ബ്ലൂ അലർട്ട്

01:09 AM Oct 16, 2021 | Deepika.com
തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 2390.86 അ​ടി​യാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പാ​ണി​ത്.

റൂ​ൾ ക​ർ​വ​നു​സ​രി​ച്ച് ജ​ല​നി​ര​പ്പ് 2390.86 അ​ടി​യി​ലെ​ത്തി​യാ​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ജ​ല​നി​ര​പ്പ് ബ്ലൂ​അ​ല​ർ​ട്ട് ലെ​വ​ലി​ൽ എ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​ന് ജ​ല​നി​ര​പ്പ് 2391.00 അ​ടി​യാ​ണ്. ഇ​തു സം​ഭ​ര​ണ​ശേ​ഷി​യു​ടെ 86.19 ശ​ത​മാ​ന​മാ​ണ്. 2396.86 അ​ടി​യി​ലെ​ത്തി​യാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും 2397.86 അ​ടി​യി​ലെ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ക്കും.