എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് റിക്രൂട്ട്മെന്‍റ് ബോർഡ് ശിപാർശ തള്ളിക്കളയണം: ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ

01:09 AM Oct 16, 2021 | Deepika.com
ച​ങ്ങ​നാ​ശേ​രി: എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​ന​ങ്ങ​ൾ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന 11-ാം ശ​ന്പ​ള​ക്കമ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്ററ​ൽ കൗ​ണ്‍സി​ൽ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ശിപാ​ർ​ശ ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​മാ​ണെ​ന്നും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളു​ടെ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്ബി കോ​ള​ജി​ലെ മാ​ർ ചാ​ൾ​സ് ല​വീ​ഞ്ഞ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ലി​ന്‍റെ ഡ​യ​റ​ക്ട​റി​യു​ടെ കോ​പ്പി വി​കാ​രി​ ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​നു ന​ൽ​കി മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ്ര​കാ​ശ​നം ചെ​യ്തു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​തി​രൂ​പ​ത ച​രി​ത്ര​പു​സ്ത​ക​ത്തി​ന്‍റെ മൂ​ന്നാം​വാ​ല്യ​ത്തെ​ക്കു​റി​ച്ച് വി​കാ​രി ​ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത് വി​ശ​ദീ​ക​രി​ച്ചു. പാ​സ്റ്റ​റ​ൽ​ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ്, ഡോ. ​രേ​ഖ മാ​ത്യൂ​സ്, ആ​ന്‍റ​ണി മ​ല​യി​ൽ, ഡി​എ​ഫ്സി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, എ​സ്ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം, അ​സം​പ്ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​ത ജോ​സ്, സി​എം​സി ഹോ​ളി​ക്വീ​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​സി​സ്റ്റ​ർ പ്ര​സ​ന്ന, പി​എ​ച്ച്​ഡി നേ​ടി​യ ഡോ. ​സി​ജോ ജേ​ക്ക​ബ്, ഗ്ര​ന്ഥ​ക​ർ​ത്താ​ക്ക​ളാ​യ ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ്, ഡോ. ​റൂ​ബി​ൾ രാ​ജ്, ബി​എ​ഡി​ന് റാ​ങ്ക് നേ​ടി​യ അ​നീ​റ്റ സോ​ണി, ദി ​എ​ഡി​റ്റേ​ഴ്സ് ലൈ​വ് യു​ട്യൂ​ബ് ചാ​ന​ൽ സി​ഇ​ഒ ജെ. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

വി.​ജെ.​ ലാ​ലി, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, സോ​ബി​ച്ച​ൻ ക​ണ്ണ​ന്പ​ള്ളി എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഫാ.​ക്രി​സ്റ്റോ നേ​ര്യം​പ​റ​ന്പി​ൽ, അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളിവാ​തു​ക്ക​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ചാ​ൻ​സ ല​ർ റ​വ.​ഡോ. ഐ​സ​ക് ആ​ല​ഞ്ചേ​രി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.