ചെമ്പേരി (കണ്ണൂർ): ലോക ഇംഗ്ലീഷ് കൈയെഴുത്തു മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി കണ്ണൂർ കുടിയാന്മല സ്വദേശിനി ആൻ മരിയ ബിജു മലയാളികൾക്കാകെ അഭിമാനം പകരുന്ന ആഗോളതാരമായി.
അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻഡ്റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി നേതൃത്വം നൽകുന്ന ലോക കൈയെഴുത്ത് മത്സരത്തിൽ 13 മുതൽ 19 വരെ വയസ് പ്രായമുള്ളവരുടെ (ടീൻസ്) ആർട്ടിസ്റ്റിക് ഹാൻഡ്റൈറ്റിംഗ് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാമതെത്തിയത്.
അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളിലായി ലോകത്തെവിടെയുമുള്ള ഏതു പ്രായക്കാർക്കും പങ്കെടുക്കാവുന്ന മത്സരമാണിത്.
കുടിയാന്മലയിലെ ചന്ദ്രൻകുന്നേൽ ബിജു-സ്വപ്ന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തേയാളാണ് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായ ആൻ മരിയ. പ്ലസ്ടു വിദ്യാർഥി അലൻ, ആറാം ക്ലാസിൽ പഠിക്കുന്ന അമല എന്നിവരാണ് സഹോദരങ്ങൾ.
കുട്ടിക്കാലം മുതൽ തുടർന്നുവരുന്ന നിരന്തരമായ കഠിന പരിശ്രമങ്ങളാണ് ആൻ മരിയയെ ഈ മഹനീയ നേട്ടത്തിന് പ്രാപ്തയാക്കിയത്.
ഇംഗ്ലീഷ് കൈയെഴുത്തിൽ ആഗോളതാരമായി ആൻ മരിയ
01:09 AM Oct 16, 2021 | Deepika.com