കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് പണം തട്ടിയ കേസില്‍ ആറാം പ്രതിയായ മൂര്‍ക്കനാട് സ്വദേശിനി കെ. റെജിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സഹകരണബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ 2018-19 കാലഘട്ടത്തില്‍ അക്കൗണ്ടന്റായിരുന്ന റെജിക്കെതിരേ ശക്തമായ തെളിവുകളുണ്ടെങ്കിലും ഇവരുടെ ആരോഗ്യപ്രശ്നങ്ങളും ഹര്‍ജിക്കാരി പ്രായപൂര്‍ത്തിയാകാത്ത മകളുടെ ഏക രക്ഷിതാവാണെന്നതും കണക്കിലെടുത്ത് ജാമ്യം നല്‍കുകയാണെന്ന് ജസ്റ്റീസ് വി. ഷെര്‍സി വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് ജാമ്യം
01:34 AM Oct 14, 2021 | Deepika.com