തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ കർശനമായും സുതാര്യമായും നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
രാഷ്ട്രീയ പകപോക്കലിന് സ്ഥലംമാറ്റം ആയുധമാക്കുന്നതായി പ്രതിപക്ഷ സർവീസ് സംഘടനകളിൽ നിന്ന് പരാതിയുയർന്നതിനെ തുടർന്ന് 2017ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർവീസ് സംഘടനകളുമായി ചീഫ്സെക്രട്ടറി ചർച്ച നടത്തി പൊതുമാനദണ്ഡം പരിഷ്കരിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യമാക്കും
01:34 AM Oct 14, 2021 | Deepika.com