ആലത്തൂർ: കുപ്രസിദ്ധ കുറുവസംഘത്തിലെ മൂന്നു മോഷ്ടാക്കൾ ആലത്തൂരിൽ അറസ്റ്റിലായി. തമിഴ്നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐആർഎട്ട്- 50), കോഴിക്കോട് തലക്കുളത്തൂർ എടക്കര പാണ്ഡ്യൻ (തങ്കപാണ്ഡി- 47), തഞ്ചാവൂർ ബുധല്ലൂർ അഖിലാണ്ഡേശ്വരി നഗർ പാണ്ഡ്യൻ (സെൽവി പാണ്ഡ്യൻ- 40) എന്നിവരാണ് അറസ്റ്റിലായത്.
ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, നെന്മാറ സിഐ ദീപകുമാർ, വടക്കഞ്ചേരി സിഐ മഹേന്ദ്ര സിംഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കുറുവ സംഘത്തിലെ മോഷ്ടാക്കൾ അറസ്റ്റിൽ
01:34 AM Oct 14, 2021 | Deepika.com