തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും. ഉദ്യോഗാർഥികൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അധ്യാപകർ കരിയർ ഗൈഡൻസ് സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകും.
സെമിനാറുകളും ചർച്ചകളും നടക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, കൊല്ലം ബേബി ജോൺ മെമ്മോറിയൽ ഗവ. കോളജ്, എലന്തൂർ ഗവ.ആർട്സ്&സയൻസ് കോളജ്, അമ്പലപ്പുഴ ഗവ. കോളജ്, കോട്ടയം ഗവ.കോളജ്, കട്ടപ്പന ഗവ.കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തശൂർ ശ്രീ സി.അച്ചു തമേനോൻ ഗവ. കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ്, മലപ്പുറം ഗവ. കോളജ്, കോഴിക്കോട് ഗവ: ആർട്സ്&സയൻസ് കോളജ്, വയനാട് എൻ.എം.എസ്.എം. ഗവ. കോളജ്, തലശേരി ഗവ. ബ്രണ്ണൻ കോളജ്, കാസർഗോഡ് ഗവ. കോളജ് എന്നിവിടങ്ങളിൽ കരിയർ ഗൈഡൻസ് പരിപാടി നടക്കും.
കരിയർ ഗൈഡൻസ് പരിപാടി 15 മുതൽ
01:34 AM Oct 14, 2021 | Deepika.com