പാലാ: പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജും കൊച്ചിന് സീബ്ലൂ ഷിപ്പ്യാര്ഡും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.തെക്കേ ഇന്ത്യയിലെ മുന്‍നിര ഷിപ്പ്യാര്‍ഡുകളില്‍ ഒന്നായ കൊച്ചിന് സീബ്ലൂ ഷിപ്പ്യാര്ഡില് ഷിപ്പ് റിപ്പയറിംഗ്, ഷിപ്പ് മെയിന്റനന്‍സ്, ഓവര്‍ഹോളിംഗ് എന്നിവ നടത്തപ്പെടുന്നു.
ഈ മേഖലയില്‍ സെന്റ് ജോസഫ്സിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് , ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്, മറ്റ് ഷോര്‍ട്ട് ടേം കോഴ്സുകള്‍ എന്നിവയും സീബ്ലൂ ഷിപ്പ്യാര്ഡിന്റെ സഹകരണത്തോടെ ലഭിക്കും. കൂടാതെ വിദ്യാര്‍ഥികള്‍ക്കു കമ്പനിയില്‍ ജോലിസാധ്യതയും ഉറപ്പാക്കാന്‍ സാധിക്കും.
കോളജ് ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. ജെ. ഡേവിഡ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സീബ്ലൂ ഡയറക്ടര്‍ ഇ. ടോജനും മെക്കാനിക്കല്‍ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. ബിനോയി ബേബിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജും കൊച്ചി സീബ്ലൂ ഷിപ്പ്യാർഡും ധാരണാപത്രത്തിൽ ഒപ്പുവച്ചു
01:34 AM Oct 14, 2021 | Deepika.com