തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരേ സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.
കട-കന്പോളങ്ങൾ അടഞ്ഞുകിടന്നു. വൈകുന്നേരം ആറു വരെ കെഎസ്ആർടിസി സർവീസ് നടത്തിയില്ല. ജനങ്ങൾ പൊതുവേ ഹർത്താലിനോടു സഹകരിക്കുന്ന പ്രതീതിയാണുണ്ടായത്. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചാണു കേരളത്തിൽ ട്രേഡ് യൂണിയനുകൾ ഹർത്താൽ നടത്തിയത്. ഇടതുമുന്നണിയും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
സംസ്ഥാനത്ത് ഹർത്താൽ പൂർണം
11:59 PM Sep 27, 2021 | Deepika.com