തിരുവനന്തപുരം : ഈ വർഷത്തെ മെഡിക്കൽ സയൻസസിനുള്ള ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് മലയാളിയും തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിലെ എപിഡെമിയോളജി വിഭാഗം ഗവേഷകനുമായ ഡോ. ജീമോൻ പന്യാംമാക്കലിന്.
പ്രിവന്റീവ് കാർഡിയോളജിയിൽ ഡോ. ജീമോൻ നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം .
നിലന്പൂർ പന്യാംമാക്കൽ ജോർജ്-ഏലമ്മ ദന്പതികളുടെ മകനാണ്. തിരുവനന്തപുരം ഗവണ്മെന്റ് ഡെന്റൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. മൻജു സ്റ്റീഫനാണ് ഭാര്യ.
പ്രശസ്തിപത്രവും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്. പ്രധാനമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
ഡോ. ജീമോൻ പന്യാംമാക്കലിന് ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ്
10:02 PM Sep 26, 2021 | Deepika.com