നെടുമ്പാശേരി: ദുബായില്‍നിന്നു കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളിൽ എത്തേണ്ട വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥമൂലം നെടുമ്പാശേരിയിൽ ഇറക്കി.
ദുബായില്‍നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം ഇന്നലെ പുലര്‍ച്ചെ 3.45ന് നെടുമ്പാശേരിയിൽ ഇറങ്ങി.
ഈ വിമാനം ഉച്ചയ്ക്ക് 12.40 ന് കണ്ണൂരിലേക്ക് തിരിച്ചുപോയി. ദുബായില്‍നിന്നു മംഗളൂരുവിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുലർച്ചെ 6.10ന് എത്തി. ഉച്ചയ്ക്ക് 11.40ന് മംഗളൂരുവിലേക്ക് യാത്ര തിരിച്ചു.
വിമാനങ്ങള്‍ തിരിച്ചുവിട്ടു
10:02 PM Sep 26, 2021 | Deepika.com