കാഞ്ഞിരപ്പള്ളി: നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ. ബാബു - സൂസന് ദമ്പതികളുടെ മകന് ഐഹാനെ ആണു ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയുടെ അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചതെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് റിജോ വാര്‍ഡംഗം ആന്റണി ജോസഫിനെ വിവരം അറിയിച്ചു. ഇവര്‍ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടി വരുന്നയാളാണെന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
നാലു മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
11:41 PM Sep 25, 2021 | Deepika.com