തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്.
പദ്ധതി നടത്തിപ്പിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് രണ്ട് ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും തനത് ഫണ്ടില്‍ നിന്നോ, വികസന ഫണ്ടില്‍ നിന്നോ വിനിയോഗിക്കാം.
മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെന്ഷന് അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായത്തിനുള്ള അപേക്ഷ, ജീവന് രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയില്‍ വാതില്‍ പടി സേവനമായി ലഭ്യമാക്കുന്നത്.
വീട്ടില്‍ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ വീട്ടിലെത്തി ഓണ്‍ലൈനായി നല്കി പ്രിന്റ് നല്‍കുന്നതിന് 20 രൂപയും ഉദ്യോഗസ്ഥനെ വീട്ടിലെത്തിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 30 രൂപയും സാമൂഹ്യ സുരക്ഷാപെന്ഷന് ഓണ്‍ലൈനായി അപേക്ഷ നല്കി പ്രിന്റെടുത്ത് നല്‍കുന്നതിന് 50 രൂപയും വോളന്റിയര്‍മാര്‍ക്ക് റീഇമ്പേഴ്സ്മെന്റായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
വാതില്‍പ്പടി സേവനം ഊര്‍ജിതമാക്കും : മന്ത്രി എം.വി. ഗോവിന്ദന്
11:14 PM Sep 25, 2021 | Deepika.com