കോഴിക്കോട്: പെരുമണ്ണ അറയ്ക്കല്‍ സ്കൂളിനു സമീപം വീടിന്റെ മതില് കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പാലാഴി വടക്കേഞ്ചാലില് മാപ്പറമ്പത്ത് ഹൗസില്‍ ബൈജു(48)വാണ് മരിച്ചത്.
ബൈജുവിനൊപ്പം ജോലിചെയ്തുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശി പെരിയസാമി(46)ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര് ഓടിരക്ഷപ്പെട്ടു.
മതില് കെട്ടുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു
11:48 PM Sep 24, 2021 | Deepika.com