കൊച്ചി: വൈക്കം നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി സി.കെ. ആശയെ തെരഞ്ഞെടുത്ത നടപടി ചോദ്യംചെയ്ത് എതിര് സ്ഥാനാര്‍ഥിയായിരുന്ന കുട്ടന് കട്ടച്ചിറ നല്കിയ ഹര്‍ജി ഹൈക്കോടതി പ്രാരംഭവാദത്തിന് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ഹര്‍ജി നിലനില്‍ക്കുമോയെന്നാണ് ജസ്റ്റീസ് പി. സോമരാജന്റെ ബെഞ്ച് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നത്. മറ്റൊരു സ്ഥാനാര്‍ഥി അഖില്‍ജിത്തിനെ ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിരുന്നെങ്കിലും ഹാജരാകാത്തതിനാല്‍ ഒഴിവാക്കിയിരുന്നു.
എന്നാല്‍, അഭിഭാഷക മുഖേന അഖില്‍ജിത് നല്കിയ അപേക്ഷ പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി വീണ്ടും ഇയാളെ കക്ഷി ചേര്‍ത്തു. തുടര്‍ന്നാണ് പ്രാരംഭവാദത്തിനായി മാറ്റിയത്.
സംവരണ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഭരണഘടന സംവരണ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ആ നിലയ്ക്ക് ആശയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണെമന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
സി.കെ. ആശയ്ക്കെതിരേയുള്ള തെരഞ്ഞെടുപ്പു ഹര്‍ജി മാറ്റി
01:49 AM Sep 24, 2021 | Deepika.com