കൊച്ചി: വിദേശത്തേക്ക് പോകുന്നവര്‍ക്ക് വിമാനത്താവളങ്ങളിൽ നടത്തുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്ന് ആരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പത്തനംതിട്ട അയിരൂര്‍ സ്വദേശി റെജി താഴമണ്‍ ആണ് ഹർജി നല്‍കിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിമാനത്താവങ്ങളിൽ 2,500 രൂപയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഈടാക്കുന്നതെന്നും നിരക്ക് 500 രൂപയാക്കി സര്‍ക്കാരിന്റെ ഉത്തരവുണ്ടെങ്കിലും ഇതു പാലിക്കുന്നില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ വിമാനത്താവളങ്ങളിൽ നടത്തുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2,490 രൂപ ഈടാക്കാന്‍ അനുമതി നല്കി സര്‍ക്കാരിന്റെ ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക്: ഹര്‍ജി തള്ളി
12:30 AM Sep 24, 2021 | Deepika.com