വാ​ക്സി​നേ​ഷ​ന്‍ സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തെറ്റായി രേ​ഖ​പ്പെ​ടു​ത്തി​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

12:30 AM Sep 24, 2021 | Deepika.com
കൊ​​​ച്ചി: കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ തീ​​​യ​​​തി​​​യും സെ​​​ന്‍റ​​​റും തെ​​​റ്റാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ആ​​​ലു​​​വ സ്വ​​​ദേ​​​ശി കെ.​​​പി. ജോ​​​ണ്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നാ​​​ണ് ഈ ​​​നി​​​ര്‍ദേ​​ശം ന​​​ല്‍​കി​​​യ​​​ത്.

ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ചി​​​ല്‍ വാ​​​ക്‌​​​സി​​​ന്‍റെ ആ​​​ദ്യ ഡോ​​​സും ഏ​​​പ്രി​​​ലി​​​ല്‍ ര​​​ണ്ടാം ഡോ​​​സും എ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​ലു​​​വ​​​യി​​​ലെ ഒ​​​രു വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ നി​​​ന്നാ​​​ണ് ര​​​ണ്ടു ഡോ​​​സും എ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ല്‍ ജൂ​​​ലൈ​​​യി​​​ല്‍ ല​​​ഭി​​​ച്ച സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ ര​​​ണ്ടാം ഡോ​​​സ് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഒ​​​രു സെ​​​ന്‍റ​​​റി​​​ലാ​​​ണ് എ​​​ടു​​​ത്ത​​​തെ​​​ന്ന് തെ​​​റ്റാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.