കൊച്ചി: എന്‍ജിനീയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിള്‍ ഇയുടെ കേരള ഘടകവും രാജഗിരി എന്‍ജിനീയറിംഗ് കോളജും സംയുക്തമായി സംഘടിപ്പിച്ച ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ സന്തുലിത വികസന ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി മൂന്നു ദിവസങ്ങളിലായാണു പരിപാടി നടത്തിയത്.
ഐ ട്രിപ്പിള്‍ ഇ ഇന്ത്യ കൗണ്‍സില്‍ ചെയര്മാന് ഡോ. സുരേഷ് നായര്‍ ഉദ്ഘാടനം ചെയ്തു. ഐ ട്രിപ്പിള്‍ ഇ ഇന്‍ഡസ്ട്രി ആപ്ലിക്കേഷന്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ ഡോ. ബിജുന കുഞ്ഞ് അധ്യക്ഷത വഹിച്ചു.
രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്. ശ്രീജിത് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം കോളജിലെ പിജി ഡീന്‍ റവ. ഡോ. ജോയല്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഹാക്കത്തോണില്‍ പങ്കെടുത്തു. നൂതന സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉപകരണങ്ങളുടെയും മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും നിര്‍മാണം നടന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
12:23 AM Sep 24, 2021 | Deepika.com