കാലടി: ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയുടെ 2020ലെ പ്രദീപന് പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം മാതൃഭാഷാ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരിദാസന് സമ്മാനിക്കും.
10,001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വിദ്യാഭ്യാസരംഗത്തും ഭരണത്തിലും മലയാളത്തെ ഒന്നാം ഭാഷയാക്കുക എന്ന ലക്ഷ്യത്തോടെ 1989ല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ മലയാളസമിതിയുടെ സ്ഥാപകസെക്രട്ടറിയാണ് ഹരിദാസന്.
ഒക്ടോബര്‍ 11ന് സര്‍വകലാശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് പുരസ്കാരം സമ്മാനിക്കും.
മാതൃഭാഷാ പുരസ്കാരം ഹരിദാസന്
12:23 AM Sep 24, 2021 | Deepika.com