കട്ടപ്പന: തമിഴ്നാട്ടിലെ ഉത്തമപാളയം ബൈപാസിൽ ഇന്നലെ വൈകുന്നേരം ആറോടെ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലം ചാത്തന്നൂർ സ്വദേശി മരിച്ചു.
പരമേശ്വരന്റെ മകൻ മണിയൻപിള്ള - 52 ആണ് മരിച്ചത്. തഞ്ചാവൂരിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി തിരികെ വരുന്പോൾ റോഡു വശത്തുനിന്നിരുന്ന പുളി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടവരെ നാട്ടുകാരും പോലീസും ചേർന്ന് ഉത്തമപാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിയൻപിള്ള മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ ശൂരനാട് രാഹുൽ ഭവനം രാധാകൃഷ്ണൻ -54നു പരിക്കുണ്ട്.
തമിഴ്നാട്ടിൽ ഓംനിവാൻ മരത്തിലിടിച്ച് കൊല്ലം സ്വദേശി മരിച്ചു
12:22 AM Sep 24, 2021 | Deepika.com